‘ഏമി ബാരറ്റ് പൗരാവകാശങ്ങൾക്ക് വെല്ലുവിളി’; ട്രംപിന്റെ ജഡ്ജ് നോമിനിക്കെതിരെ കമല ഹാരിസ്

ഡോണള്‍‍ഡ് ട്രംപിന്‍റെ സുപ്രീംകോടതി ജഡ്ജ് നോമിനിയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ്. സെനറ്റ് കമ്മിറ്റിയുടെ വിചാരണയിലാണ് ഏമി ബാരറ്റിന്‍റെ ഗര്‍ഭഛിദ്ര അവകാശങ്ങളോടും ഒബാമ കെയര്‍ ആരോഗ്യപദ്ധതിയോടുമുള്ള നിലപാട് കമല ഹാരിസ് ചോദ്യം ചെയ്തത്. ഡോണള്‍ഡ് ട്രംപും ജോ ബൈഡനും നിര്‍ണായക സംസ്ഥാനങ്ങളില്‍ പ്രചാരണത്തിലാണ്.

അന്തരിച്ച ജഡ്ജ്  റൂത്ത് ബേഡർ ഗിൻസ്ബർഗ് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഉറച്ച നിലപാടെടുത്ത വ്യക്തിയായിരുന്നു എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് സെനറ്റര്‍ കമല ഹാരിസ് പുതിയ ജഡ്ജ് നോമിനി ഏമി ബാരറ്റിന്‍റെ നിലപാടുകള്‍ ചോദ്യം ചെയ്തത്. ഏമി ബാരറ്റ് പൗരന്‍മാരുടെ തുല്യ അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനും സാധാരണക്കാര്‍ക്ക് അത്താണിയായ ഒബാമ കെയര്‍ ആരോഗ്യപദ്ധതിക്കും വെല്ലുവിളിയാണെന്ന് കമല കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പു കഴിയു ംവരെ ജഡ്ജ് നിയമനം നീട്ടിവയ്ക്കണമെനന്ും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് ചികില്‍സ പൂര്‍ത്തിയാക്കിയ പ്രസിഡന്‍റ് ട്രംപ് പെന്‍സില്‍വേനിയ സംസ്ഥാനത്ത് പ്രചാരണത്തിലാണ്. ആഗോളവല്‌ക്കരണത്തിന്‍റെ അടിമയായ ബൈഡന്‍ അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രസിഡന്‍റ് ആരോപിച്ചു. അതേസമയം കോവിഡ് കൈരകാര്യം ചെയ്യുന്നതില്‍ ട്രംപ് പൂര്‍ണമായി പരാജയപ്പെട്ടെന്ന്  ഫ്ലോറിഡയിലെ പ്രചാരഎണ പരിപാടിയില്‍ ജോ ബൈഡന്‍ വിമര്‍ശിച്ചു.