പാക് ചാനൽ 'ഡോൺ' ഹാക്ക് ചെയ്തു; 'സ്വാതന്ത്ര്യദിനം' ആഘോഷിച്ച് ഹാക്കർമാർ

പാക് ചാനലായ ഡോൺ ഹാക്ക് ചെയ്ത്  ഹാക്കർമാർ. ഇന്ത്യൻ പതാകയുടെ ചിത്രത്തില‍ സ്വാതന്ത്ര്യദിനാശംസകളടക്കമുള്ള ചിത്രങ്ങളും ഹാക്കർമാർ പോസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റമുണ്ടായതെന്ന് പല ടിറ്റ്വർ ഉപയോക്താക്കളും ചൂണ്ടിക്കാട്ടുന്നു. വൈകുന്നേരം 3.30 ഓടെയാണ് സ്വാതന്ത്ര്യദിനാശംസകൾ എന്നെഴുതിയ ത്രിവർണ പതാക ചാനലിൽ പ്രത്യക്ഷപ്പെട്ടത്. 

ചാനൽ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ ഡോൺ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തകരാർ ഉടൻ പരിഹരിച്ചതായും സംപ്രേഷണം തുടർന്നതായും ഡോൺ അധികൃതർ പിന്നീട് വ്യക്തമാക്കി.