കൊറോണ ഭീതി; താളംതെറ്റി സമുദ്രോല്‍പ്പന്ന കയറ്റുമതി

കൊറോണ ഭീതിയില്‍ സമുദ്രോല്‍പ്പന്ന കയറ്റുമതി താളംതെറ്റി. ചൈനയില്‍ ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ കേരളത്തില്‍നിന്നുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞു. വന്‍കിട വ്യാപാരികളും ചെറുകിട മല്‍സ്യോല്‍പാദകരും ബുദ്ധിമുട്ടിലാണ്

ചൈനയിലാണ് കൊറോണയുടെ പ്രഭവകേന്ദ്രമെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലൊന്നാകെ ഇറക്കുമതിക്ക് നിയന്ത്രണമുണ്ട്. ഇതോടെ കയറ്റുമതിക്കായി ശേഖരിച്ച മല്‍സ്യമാംസാദികള്‍ സ്റ്റോര്‍ റൂമുകളില്‍ കെട്ടിക്കിടക്കുകയാണ്. ചെമ്മീന്‍, ഞണ്ട്, തുടങ്ങി കേരളത്തില്‍നിന്ന് വിപണനം ചെയ്യുന്ന സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് പുറമെ രാജ്യത്ത് നിന്ന് ഏറ്റവും കൂടുതലായി വില്‍ക്കുന്ന ബീഫ് ഉള്‍പ്പടെ വിപണിയില്ലാതെ ബുദ്ധിമുട്ടുകയാണ്

കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ അളവില്‍ സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന ആലപ്പുഴ അരൂരില്‍ ഇപ്പോള്‍ സംഭരണം തന്നെ നന്നേ കുറവാണ് മികച്ച കച്ചവടം പ്രതീക്ഷിച്ച സമയത്താണ് പ്രതിസന്ധിയെന്ന് വ്യാപാരികള്‍ പറയുന്നു. സമാനമായി പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും കയറ്റുമതിയെയും കൊറോണ ഭീതി വിപണിയില്ലാതാക്കിയിട്ടുണ്ട്