കാമുകന് മൂന്ന് സ്ത്രീകളുമായി ബന്ധം; ക്ഷമിച്ചു; ഇന്ന് വിവാഹിതർ; 11 കുട്ടികൾ; അക്കഥ

കാമുകന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും ക്ഷമിച്ച് വലെൻസിയ. ഒടുവിൽ ഇരുവരും വിവാഹിതരായി. ആ കഥ അവർ ദി സണ്‍ എന്ന മാധ്യമത്തിനോട് വെളിപ്പെടുത്തുകയാണ്. 

39–കാരിയായ വലെൻസിയ തന്റെ കാമുകൻ ജുിനുവിനെ പരിചയപ്പെടുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. 2012–ലാണ് ഇരുവരും അടുക്കുന്നത്. ഫെയ്സ്ബുക്ക് പരിചയം പിന്നീട് ഡേറ്റിങ്ങിന് വഴിവച്ചു. ഭർത്താവുമായി വേർപിരിഞ്ഞ വലെൻസിയ 8 കുട്ടികളുടെ അമ്മയായരുന്നു. ജിനുവിന് മുൻ ബന്ധങ്ങളിൽ മൂന്ന് കുട്ടികളുമുണ്ട്.  ഇരുവരും പ്രണയത്തിലായി. 2013–ല്‍ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വലെൻസിയ സ്വന്തമായി ബിസിനസ് നടത്തുകയാണ്. എന്നാൽ ഒരിക്കൽ ജിനുവിന്റെ ഫോണിൽ നിന്നും ചില മെസേജുകൾ കണ്ടത് വലെൻസിയയെ അസ്വസ്ഥയാക്കി. മറ്റൊരു സ്ത്രീയുമായുള്ള ജിനുവിന്റെ ചാറ്റ് ആണ് കണ്ടത്. ഇതേപ്പറ്റി ജിനുവിനോട് ചോദിച്ചപ്പോൾ അത് തന്റെ പൂർവ കാമുകിയായിരുന്നുവെന്നാണ് മറുപടി നൽകിയത്. 

ക്ഷമാപണം നടത്തിയ ജിനുവിനെ വലെൻസിയ വിശ്വസിച്ചു. എന്നാൽ ജിനുവിന്റെ സ്വഭാവത്തിൽ മാറ്റം കണ്ടില്ല. വാൻ ഡ്രൈവറായ ജിനുവിന് രഹസ്യ ബന്ധങ്ങൾ സൂക്ഷിക്കുക നിഷ്പ്രയാസമായിരുന്നു. എപ്പോഴും ഫോൺ കയ്യിൽ കരുതും. തന്റെ വിശ്വാസക്കുറവ് അദ്ദേഹത്തിന് മനസ്സിലായിരുന്നു. പക്ഷേ തന്നോടോ കുട്ടികളോടോ സ്നേഹത്തിന് കുറവില്ലായിരുന്നു.  

ദിവസങ്ങളോളം വീട്ടിൽ വരാതിരുന്ന ജിനുവിന്റെ ഷർട്ടിൽ നിന്നും ലിപ്സ്റ്റിക്കിന്റെ പാടുകൾ കൂടി കണ്ടതോടെ വീണ്ടും വലെൻസിയ തകർന്നു. വലെൻസിയ ആറു മാസം ഗർഭിണിയായിരിക്കെ ജിനോ തനിക്ക് മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ചു. പക്ഷേ വലെന്‍സിയയെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നും വ്യക്തമാക്കി. ജിനോയോട് ക്ഷമിക്കാൻ തയ്യാറായ വലെൻസിയ ഇപ്പോൾ വളരെ സന്തോഷവതിയാണ്. 2017–ൽ ഇരുവരം നിയമപരമായി വിവാഹിതരായി. 

ലണ്ടനിലെ ഈലിങ് സ്വദേശിനിയാണ് അലെൻസിയ. അലെൻസിയക്കും ജിനുവിനും രണ്ട് കുട്ടികളാണ് ഉള്ളത്. 11 ഇപ്പോൾ ഇവർക്കൊപ്പമുണ്ട്.