മീൻ പിടിക്കാനിറങ്ങി; കഴുത്തിൽ തുളച്ച് കയറി സൂചി മൽസ്യം; അദ്ഭുതരക്ഷ

മീൻ പിടിക്കാൻ വെള്ളത്തിലിറങ്ങിയ പതിനാറുകാരനെ കാത്തിരുന്നത് വൻഅപകടം. നിന്തിയെത്തിയ സൂചി മൽസ്യം കുട്ടിയുടെ കഴുത്തിൽ തുളച്ച് കയറുകയായിരുന്നു. അപകടത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.  ഇന്തോനേഷ്യയിലെ മക്കാസറിലാണ് സംഭവം. 

മീൻ പിടിക്കാൻ ഇറങ്ങിയ സമയം കുതിച്ച് ചാടിയ സൂചി മൽസ്യത്തിന്റെ തല കുട്ടിയുടെ കഴുത്തിൽ തുളച്ച് കയറി. പിന്നീട്  മൽസ്യത്തിന്റെ തലവെട്ടിയ ശേഷമാണ് കുട്ടിയെ  ആശുപത്രിയിലെത്തിച്ചത്. അപ്പോഴും കുത്തികയറിയ മീനിന്റെ ചുണ്ട് കഴുത്തിലുണ്ടായിരുന്നു. പിന്നീട് രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് മീനിന്റെ ചുണ്ട് പുറത്തെടുക്കാനായത്. പിന്‍കഴുത്തില്‍ തലയോടിന് തൊട്ട് താഴെയാണ് മീൻ തുളച്ച് കയറിയത്. കുട്ടി ആരോഗ്യനില വീണ്ടെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.