'എനിക്ക് ഭക്ഷണം നൽകരുത്; സന്ദർശകരോട് മൃഗശാലയിലെ ഗൊറില്ല; വിഡിയോ

മൃഗശാലയിലെത്തുന്ന സന്ദർശകർ പലപ്പോഴും അവിടുത്തെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കാറുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന ബോർഡുകളും മുന്നറിയിപ്പുകളും അവഗണിച്ചും ചിലരിത് ചെയ്യാറുണ്ട്. എന്നാൽ ഭക്ഷണം നൽകരുതെന്ന് മൃഗങ്ങൾ തന്നെ പറഞ്ഞാലോ? ട്വിറ്ററിൽ വൈറലാകുന്ന വിഡിയോയിലെ ഗൊറില്ല ചെയ്യുന്നതും ഇത് തന്നെ. 

മിയാമി മൃഗശാലയിലെ ഗൊറില്ലയാണ് വിഡിയോയിലുള്ളതെന്ന് ട്വിറ്ററില്‍ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു. 'സന്ദർശകർ ഭക്ഷണം നൽകരുത്' എന്ന് ആംഗ്യഭാഷയിൽ പറയുന്ന ഗൊറില്ല  വിഡിയോയിൽ കാണാം. കൈ ഉപയോഗിച്ച് ആംഗ്യങ്ങളിലൂടെയാണ് ഗൊറില്ല  ഇത് പറയുന്നത്. 

ബുദ്ധിമാനായ ഗൊറില്ല എന്ന ടാഗോടെ നിരവധി പേര്‍ ഈ വിഡിയോ പങ്കുവക്കുന്നുണ്ട്. മനുഷ്യനെക്കാൾ ബുദ്ധി ഗൊറില്ലകൾക്കുണ്ടെന്ന് പറയുന്നതിന്റെ കാരണമിതാണെന്നും ചിലർ പറയുന്നു.