മക്കളെയെല്ലാം കൊന്നു, മകനെ സ്വന്തം മാംസം തീറ്റിച്ചു; ലോകം ഭയന്ന വനിതാ കുറ്റവാളികൾ

കഥകളിലും കവിതകളിലും സിനിമയിലുമൊക്കെ സ്ത്രീകളെ അപലകളായും ദുര്‍ബലകളായുമാണ് പൊതുവേ ചിത്രീകരിക്കുക. എന്നാൽ ലോകത്തെ കുറ്റകൃത്യങ്ങളിലൂടെ വിറപ്പിച്ച സ്ത്രീകളും അനേകമാണ്. പ്രശസ്തരേപ്പോലെ തന്നെ കുപ്രസിദ്ധി നേടിയ സ്ത്രീകളും ഉണ്ട്. ഇപ്പോൾ കേരളത്തിലെ കൂടത്തായിയിലെ ഒരു കുടുംബത്തിലുണ്ടായ കൊലപാതക പരമ്പരയുടെ മുഖ്യ ആസൂത്രകയായി കുറ്റം ചുമത്തപ്പെട്ട ജോളി എന്ന സ്ത്രീ കുറ്റക്കാരിയാകുമ്പോൾ ലോകം അമ്പരക്കുന്നു. പക്ഷേ ജോളിയോ കൂടത്തായിയോ ഒറ്റപ്പെട്ട സംഭവമല്ല. ലോകം കണ്ട കൊടുംകുറ്റവാളികളായ സ്ത്രീകളിൽ ചിലർ ആരെന്ന് നോക്കാം

മിര ഹിൻഡ്‍ലി: കാമുകൻ ഇയാൻ ബ്രാഡിയുമൊത്ത് തങ്ങളുടെ 5 കുട്ടികളെയും വധിച്ചു. 1960–കളിലാണ് 10നും 17നും ഇടയിൽ പ്രായം വരുന്ന കുട്ടികളെ നിർദാരുണം കൊലപ്പെടുത്തിയത്, ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട നിര 2002–ൽ 60–ാമത്തെ വയസ്സിൽ മരിച്ചു.

നാനി ഡോസ്: 1905-ല്‍ അലബാമയില്‍ ജനിച്ച നാനി 1920- നും 1954-നും ഇടയില്‍ 11 പേരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ അവരുടെ അമ്മ, നാല് മുന്‍ഭര്‍ത്താക്കന്മാര്‍, രണ്ടുകുട്ടികള്‍, കൊച്ചുമകന്‍, ഭര്‍ത്തൃമാതാവ് എന്നിവരുള്‍പ്പെടും.1954-ല്‍ അവരുടെ അഞ്ചാം ഭര്‍ത്താവായ സാമുവല്‍ ഡോസിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഴ്‌സനിക്കിന്റെ അംശം കണ്ടെത്തിയിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവര്‍ കുറ്റം സമ്മതിച്ചു. സാമുവലിനെ കൊന്ന കുറ്റത്തിന് മാത്രം അവരെ ജീവപര്യന്തം ശിക്ഷിച്ചു. 

ഗെഷെ ഗോട്ട് ഫ്രൈഡ്: 1785-ല്‍ ജര്‍മനിയിലാണ് ഗെഷെ ഗോട്ട് ഫ്രൈഡ് ജനിച്ചത്. 1813 മുതല്‍ 1827 വരെ 15 പേരെയാണ് ഗെഷെ കൊന്നത്. ഇതില്‍ അവരുടെ മാതാപിതാക്കളും കുട്ടികളും രണ്ടുമുന്‍ ഭര്‍ത്താക്കന്മാരും പ്രതിശ്രുത വരനും പെടും. ആഹാരത്തില്‍ വിഷം കലര്‍ത്തിയായിരുന്നു കൊല. പന്ത്രണ്ടാമത്തെയാളെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്. കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനമധ്യത്തില്‍ ശിരച്ഛേദം ചെയ്തു. 

മാ ബാർകർ: അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തരായ കുറ്റവാളികളിൽ ഒരാൾ. 1930–കളുടെ തുടക്കത്തിൽ രണ്ട് മക്കളുമായി ചേർന്ന് ബാർകർ ഗാങ് എന്ന കൊള്ളസംഘം രൂപീകരിക്കുകയും നിരവധി കവർച്ചകളും, തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും നടത്തി. 1935–ൽ എഫ്ബിഐ ഇവരെ ഒളിത്താവളത്തിൽ നിന്നും പിടികൂടി. ഇവരുടെ ഒളിത്താവളമായിരുന്ന വീട് ഇന്നും പലരും സന്ദർശിക്കാനെത്തുന്നു.

മേരി ഐ: ബ്ലഡി മേരി എന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ട് രാജ്ഞി. പ്രതിഷേധക്കാരെ നിരുപാധികം വേട്ടയാടുകയും 300–ഓളം പേരെ കൊലപ്പെടുത്തുകയും ചെയ്തിന് ഉത്തരവാദി.

ക്ലാര മൗറോവ: ചെക്ക് റിപ്പബ്ലിക് സ്വദേശി. മക്കളിലൊരാളെ തന്നെ നീചമായി ഉപദ്രവിക്കുകയും അവന്റെ തന്നെ മാംസം കഴിപ്പിക്കുകയും ചെയ്തു. ഏഴ് വർഷം ജയിലിൽ കഴിഞ്ഞു. 

ഐലീൻ വുർണോസ്: ഐലീൻ വുർണോസ് അമേരിക്കയിലെ ലൈംഗിക തൊഴിലാളിയായിരുന്നു. 1989–90 കാലഘട്ടത്തിൽ ഏഴ് പുരുഷന്മാരെ വകവരുത്തി. 

കടപ്പാട് : എംഎസ്എൻ