അവയവങ്ങള്‍ വെട്ടിയെടുക്കും; ആൽബിനോ ബാധിതരോട് കൊടുംക്രൂരത

ടാൻസാനിയയിലെ ആൽബിനോ ബാധിതരോട് കൊടുംക്രൂരത. ശരീരത്തിൽ പിഗ്മന്റേഷൻ ഇല്ലാത്തതിനാൽ കൺപീലിയുൾപ്പടെ വെളുത്തിരിക്കുന്ന അവസ്ഥയാണ് ആൽബിനോ. ഇതൊരു ജനിതക തകരാറാണ്. എന്നാൽ ടാൻസാനിയയിൽ ആൽബിനോ ബാധിതരെ ഭാഗ്യവും പണവും കൊണ്ടുത്തരുന്ന പിശാചിന്റെ സന്തതികളായിട്ടാണ് കണക്കാക്കുന്നത്. ആൽബിനോ ബാധിച്ചവരുടെ ശരീരഭാഗങ്ങൾ ദുർമന്ത്രവാദത്തിനും മറ്റുമായി നൽകിയാൽ വൻതുകയാണ് ലഭിക്കുന്നത്.

ഇതുമൂലം പ്രിയപ്പെട്ടവർ തന്നെ ആൽബിനോ ബാധിതരെ ദ്രോഹിക്കുന്നതിൽ മുൻപന്തിയിലാണ്. കൈകാലുകൾ വെട്ടി നൽകുക, മറ്റ് അവയങ്ങൾ എടുക്കുക തുടങ്ങിയവയാണ് ഇവരോട് ചെയ്യുന്ന പ്രധാനക്രൂരതകൾ. ആൽബിനോ ബാധിതരുടെ കുഴിമാടം പോലും കൊള്ളയടിക്കപ്പെടുന്ന അവസ്ഥയാണ്. മവിഗുലു എന്ന പത്തുവയസുകാരിയുടെ കൈ സ്കൂളിൽ നിന്നും വരുന്ന വഴിക്കാണ് വെട്ടിയെടുത്തത്. മാതാപിതാക്കൾ തന്നെയാണ് ഇതിന് കൂട്ടുനിന്നത്. രക്ഷിതാക്കൾ മാത്രമല്ല പണത്തിനായി ഭർത്താക്കന്മാരും ഈ ക്രൂരതയ്ക്ക് കണ്ണടയ്ക്കാറുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴാണ് 38 വയസുകാരി ഭാര്യയുടെ കൈകൾ ഭർത്താവ് അറുത്തുമാറ്റിക്കൊണ്ടുപോയത്. എട്ടുവയസുകാരിയായ മകൾ ഇതിന് ദൃക്സാക്ഷിയാണ്. 

രാഷ്ട്രീയക്കാരുൾപ്പടെയുള്ളവർ ഈ കാടത്തത്തിന് മൗനാനുവദം നൽകിയിരിക്കുന്നത് ആൽബിനോ ബാധിതരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്നു.