ഇന്ത്യയോട് 'പ്രതികാരം'; വ്യോമാതിർത്തി അടച്ചതിൽ പാക്കിസ്ഥാന് നഷ്ടം 688 കോടി

ബാലക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ സ്വന്തം വ്യോമാതിർത്തി അടച്ചത് വലിയ വാർത്തയായിരുന്നു. അതിർത്തി അടച്ചതിലൂടെ പാക്കിസ്ഥാന് 688 കോടി രൂപ (100 മില്യൻ ഡോളര്‍) എന്ന് റിപ്പോർട്ട്. 

ഫെബ്രുവരി പതിന്നാലിന് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് 26ാം തിയതിയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ആകെയുള്ള 11 വ്യോമപാതകളിൽ രണ്ടെണ്ണം മാത്രമാണ് നിലവിൽ തുറന്നുകൊടുത്തിട്ടുള്ളത്. 

വ്യോമാതിർത്തി അടച്ചതിലൂടെ ജൂലൈ രണ്ട് വരെ എയർ ഇന്ത്യക്കുണ്ടായ നഷ്ടം 491 കോടിയാണ്. സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇൻഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി. ബാലാക്കോട്ട് വ്യോമാക്രമണത്തിനുശേഷം സ്വന്തം വ്യോമാതിർത്തി ഇന്ത്യയും അടച്ചിരുന്നെങ്കിലും എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമസേന അറിയിച്ചു.