മുൻചക്രമില്ല; വിമാനം അതി സാഹസികമായി നിലത്തിറക്കി പൈലറ്റ്; വാഴ്ത്ത്; വിഡിയോ

വിമാനത്തിന്റെ മുൻചക്രം പ്രവർത്തനരഹിതമായിട്ടും സുരക്ഷിതമായി നിലത്തിറക്കി മ്യാൻമാറിലെ പൈലറ്റ്. 89 യാത്രക്കാരുമായി യാംഗൂണില്‍ നിന്ന് മണ്ടാലെ വിമാനത്താവളത്തിലേക്ക് എത്തിയ വിമാനമാണ് സാഹസിക ലാൻഡിങ് നടത്തിയിരിക്കുന്നത്. 

ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലാൻഡിങ്ങിന് തൊട്ടുമുൻപാണ് വിമാനത്തിന്റെ മുൻചക്രം പ്രവർത്തന രഹിതമാകുന്നത്. ക്യാപ്റ്റൻ മിയാത് മൊയ് ഒങ്ങാണ് വിമാനം പറത്തിയിരുന്നത്. എംപറർ 190 എന്ന വിമാനമാണ് തകരാറിലാകുന്നത്. മുന്‍ചക്രം റൺവേയിൽ മുട്ടുന്നില്ലായിരുന്നു. ഇതേത്തുടര്‍ന്ന് അടിയന്തരമായി ഒങ്ങ് വിമാനത്തിന്റെ ഭാരം കുറച്ചു. 

അതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു. നിലത്തേക്ക് ഇറക്കിയ വിമാനത്തിന്റെ മൂക്ക് പോലെയുള്ള തുമ്പ് നിലത്തുമുട്ടിക്കുന്നതിന് മുന്‍പായി പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ച് ഇറക്കി. റൺവേയിൽ നിന്ന് അൽപ്പം തെന്നിമാറിയെങ്കിലും യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കി. ഇപ്പോൾ ഒങ്ങിന്റെ സാഹസികതയെയുെ മനസ്സാന്നിധ്യത്തെയും വാഴ്ത്തുകയാണ് വിഡിയോ കണ്ടവര്‍.