ഷെറിൻ വധം: ജയിലില്‍ നിന്നിറങ്ങി; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സിനി; വിഡിയോ

വലിയ കോളിളക്കം സൃഷ്ടിച്ച ഷെറിൻ മാത്യു കേസിൽ വളർത്തമ്മയായ സിനി മാത്യുവിനെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.  ‌വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിനു മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാലാണ് കേസിൽ നിന്നും സിനിയെ കോടതി ഒഴിവാക്കിയത.് എന്നാൽ ജയിൽ മോചിതയായി പുറത്തെത്തിയ സിനിയുടെ പ്രതികരണം അമ്പരപ്പിക്കുന്നതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സിനി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. മാധ്യമപ്രവർത്തകരുടെ പല ചോദ്യത്തിനും സിനി മറുപടി നൽകിയില്ല എന്നതും ശ്രദ്ധേയം. പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് സിനി മോചിതയായത്. 

സ്വന്തം മക്കള്‍ക്കൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്ന ആഗ്രഹമാണ് ഇവർ പങ്കുവച്ചത്. ജയിലില്‍നിന്ന് എങ്ങോട്ടാണു പോകുന്നതെന്നു പറയാന്‍ ഇവര്‍ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസിനോടും മോചനത്തിനായി പ്രവര്‍ത്തിച്ചവരോടും നന്ദിയും കടപ്പാടും സിനി പ്രകടിപ്പിച്ചു. എന്നാൽ ഭര്‍ത്താവ് വെസ്്‌ലി മാത്യൂസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കിയില്ല. കൊലപാതകക്കുറ്റത്തിന് വെസ്്‌ലിയുടെ വിചാരണ മെയില്‍ ആരംഭിക്കും. 

2017 ഒക്ടോബര്‍ 22നാണ് വീടിനു സമീപത്തെ കലുങ്കിനടിയില്‍നിന്ന് വെസ്്ലി– സിനി ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിന്‍ മാത്യൂസിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത് . പാലു കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തു നിർത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്‍ലി പൊലീസിനോട് പറഞ്ഞത്. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.

മൂന്നരവയസുളള വളര്‍ത്തുപുത്രിയുടെ  ദുരൂഹമരണത്തില്‍ അറസ്റ്റിലായ മലയാളി യുവതിയായ സിനിയെ അമേരിക്കയില്‍ കുറ്റവിമുക്തയാക്കിയത് ഇന്നലെയാണ്.  എറണാകുളം സ്വദേശി സിനി മാത്യൂസിനെയാണ് ഡാലസ് അറ്റോര്‍ണി വെറുതെ വിട്ടത്. പ്രഥമദൃഷ്ട്യാ  തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി സിനിയുടെ മേലുളള കുറ്റം ഒഴിവാക്കിത്. കുട്ടിക്കുവേണ്ട പരിചരണം ഉറപ്പാക്കാതെ ഉപേക്ഷിച്ചെന്ന കുറ്റമാണ് സിനി മാത്യൂസിന് മേല്‍ ചുമത്തിയിരുന്നത്. ഡാലസ് കൗണ്ടി ജയിലില്‍ നിന്ന് സിനിയെ മോചിപ്പിച്ചു. സിനിയുടെ ഭര്‍ത്താവ് വെസ്്ലി മാത്യൂസ് കൊലക്കുറ്റത്തിന് വിചാരണ നേരിടണം. 2017 ഒക്ടോബര്‍ 22നാണ് വീടിനു സമീപത്തെ കലുങ്കിനടിയില്‍നിന്ന് വെസ്്ലി– സിനി ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിന്‍ മാത്യൂസിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 

സംഭവത്തിൽ വെസ്‍ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തിൽ ഒടിവുകളും മുറിവുകൾ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു. ഷെറിൻ കാണാതാകുന്നതിന്റെ തലേന്നു വീട്ടിൽ തനിച്ചാക്കി റസ്റ്ററന്റിൽ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയിൽ ചുമത്തിയത്. കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവർ ദത്തെടുത്തത്.