നീതിമാനായ മൊൺടെസുമ ചക്രവർത്തിയുടെ പരിചകൾ കാണാം; മെക്സിക്കോയിലെ അത്യപൂർവ പ്രദർശനം

മെക്സിക്കോ നഗരത്തിലെ ദേശീയ മ്യൂസിയത്തിലെത്തിയാല്‍ അത്യപൂര്‍വ്വമായ ഒരു പ്രദര്‍ശനം കാണാം.1500കളില്‍ മെക്സിക്കോ ഭരിച്ചിരുന്ന മോണ്‍ടെസുമ ചക്രവര്‍ത്തി ഉപയോഗിച്ചിരുന്ന പരിചകളുടെ പ്രദര്‍ശനം.

ഷിമാലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രത്യേകതരം പരിചകളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. പുരാവസ്തുവകുപ്പിൻറെ സൂക്ഷിപ്പുകളുലെ അമൂല്യശേഖരമാണിത്.  വെറും നാലെണ്ണം മാത്രമാണ് ഇനി നശിക്കാതെ ബാക്കിയുള്ളത്.. ഈ പരിച പക്ഷെ യുദ്ധസമയത്ത് ഉപയോഗിച്ചിരുന്നതായല്ല പറയപ്പെടുന്നത്. യുദ്ധത്തിനുപയോഗിക്കുന്ന ഷിമാലികളെ പ്പോലെ കാഴ്ച്ചയ്ക്ക് തോന്നുമെങ്കിലും ഇവ മോണ്‍ടെസുമ ചക്രവര്‍ത്തിയുടെ  മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നതാണത്രെ. 1500കളിൽ മെക്സിക്കോ ഭരിച്ചിരുന്ന മോണ്‍ടെസുമ ചക്രവർത്തി ഏറെ പ്രശ്സ്തനും നീതിമാനുമായിരുന്നു.

അലങ്കാരത്തിന് തൂവലും സ്വര്‍ണ്ണവുമാണ് ഉപയോഗിച്ചിരിക്കുന്നത്.ആയിരകണക്കിന് തൂവലുകൾ ഉപയോഗിച്ചിട്ടുണ്ട്.വളരെയധികം സൂക്ഷമതയോടെയാണ് പുരാവസ്തുവകുപ്പ് ഈ പരിചകൾ സൂക്ഷിച്ചിരിക്കുന്നത്.