റെഡ് കാർപ്പറ്റിൽ ഗ്രാമി കണ്ട ഫാഷൻ വിസ്മയങ്ങൾ

ലോകശ്രദ്ധ നേടിയ രണ്ട് പ്രധാന അവാർഡ് ദാന ചടങ്ങ് പോയവാരം നടന്നു. ഗ്രാമി അവാർഡും ബാഫ്ത അവാർഡും. താരങ്ങളുടെ പങ്കാളിത്തം കൊണ്ട് മാത്രമല്ല പുതുപുത്തൻ ഫാഷൻ അവതരണം കൊണ്ടും അവാർഡ് നിശ ശ്രദ്ധയാകർഷിച്ചു.

ഫാഷൻ ലോകം ഗ്രാമിയുടെ ബഫ്തയുടെയും റെഡ് കാർപ്പറ്റിലേക്ക് മിഴി ചിമ്മാതെ നോക്കിയിരുന്നു. ഗ്രാമി അവാർഡ് ജേതാക്കളും നോമിനേഷൻ നേടിയവരും പുത്തൻ വസ്ത്രധാരണ ശൈലിയാണ് പരീക്ഷിച്ചത്. പുത്തൻ വസ്ത്രധാരണത്തിൽ എല്ലാവരും ക്യാമറയ്ക്ക് പോസ് ചെയ്തു. ഫാഷൻ ലോകം പോയ വാരം കണ്ണു ചിമ്മാതെ ഈ താരങ്ങളെ ഞെ‍ഞ്ചേറ്റി.