ഓറഞ്ച് വിറ്റഴിച്ച് സ്കൂൾ നിര്‍മ്മിച്ചു; പത്മശ്രീ ഏറ്റുവാങ്ങി 68കാരന്‍‍; അക്കഥ

ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി കര്‍ണാടകയിലെ 68കാരന്‍ ഹരേകാല ഹജ്ജാബ‍. പ്രൈമറി സ്കൂള്‍ നിര്‍മിച്ചതിനാണ് ഇദ്ദേഹത്തിനു അവാര്‍ഡ് ലഭിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നാണ് ഹരേകാല പുരസ്കാരം ഏറ്റുവാങ്ങിയത്. 2020–ലെ പദ്മശ്രീ പുരസ്കാരങ്ങളാണ് ഇന്ന് രാഷ്ട്രപതി വിതരണം ചെയ്തത്.

മാഗ്ലൂരിലെ ഓറഞ്ച് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന 150രൂപ ശേഖരിച്ചുവച്ചാണ് ഇദ്ദേഹം സ്ക്കൂള്‍ നിര്‍മിച്ചത്. എന്നാല്‍, ഈ 68കാരനെ ഇത്തരമൊരു തോന്നലിലേക്ക് നയിച്ചതിനു പിന്നിലൊരു കാരണമുണ്ട്. ഓറഞ്ച് വില്‍പ്പനക്കിടിയുണ്ടായ സംഭവമാണ് അദ്ദേഹത്തെ ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സഞ്ചാരി തന്നോട് ഇഗ്ലീഷില്‍ ഓറഞ്ചിന്‍റെ വില ചോദിച്ചു. ഇത് എന്താണെന്ന് പോലും മനസിലാകാതെ അദ്ദേഹം അമ്പരന്നു. തന്‍റെ വിദ്യാഭ്യാസക്കുറവ് അന്ന് അദ്ദേഹം മനസിലാക്കിയതാണ് പിന്നീട് സ്കൂള്‍ നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിന്നീട് ഉള്ളതെല്ലാം കൂട്ടിവച്ച് ഒരേക്കര്‍ സ്ഥലത്ത് സ്ക്കൂള്‍ പണിയുകയായിരുന്നു.