ജയിൽ ചാടിയ തടവുപുള്ളി ലിഫ്റ്റ് ചോദിച്ചത് ഓഫീസറോട്; തിരികെ വീണ്ടും ജയിലിൽ

ജയിൽ ചാടിയ തടവുപുള്ളി മണിക്കൂറുകൾക്കകം വീണ്ടും അഴിക്കുള്ളിൽ. കെൻറുക്കിയിലാണ് സംഭവം. വിലങ്ങുകൾ കയ്യിൽ ഇറുകിയിരിക്കുന്നുവെന്ന് കള്ളം പറ‍ഞ്ഞാണ് ഇയാൾ ഉദ്യോഗസ്ഥരെ സമീപിച്ചത്. വിലങ്ങഴിച്ചപ്പോൾ ഓടിരക്ഷപെടുകയായിരുന്നു. 

ഹൈവേയിലെത്തി വണ്ടി കൈ കാണിച്ചത് ഓഫീസറുടെ വാഹനത്തിന്. പൂട്ടു തുറന്ന വിലങ്ങ് കയ്യില്‍ കണ്ട ഉദ്യോഗസ്ഥന് കാര്യം മനസിലായെങ്കിലും തിരിച്ചൊന്നും ചോദിച്ചില്ല. കാറില്‍ കയറ്റി നേരെ എത്തിച്ചത് ജയിലിലേക്കു തന്നെ. ജയിൽ ചാടി രക്ഷപെടാൻ ശ്രമിച്ചെന്ന പുതിയ കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.