അഞ്ചരക്കിലോ തൂക്കം; മൂന്ന് മിനിറ്റില്‍ പുറത്തുവന്നു; ബ്രിട്ടനിലെ അദ്ഭുതശിശു: ഞെട്ടല്‍

ബ്രിട്ടനെ ഞെട്ടിച്ച അത്ഭുത ശിശുവിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. കുഞ്ഞിന് അഞ്ചരക്കിലോയോളം തൂക്കമുണ്ടായിട്ടും റോണിയെന്ന അത്ഭുത ശിശു മൂന്ന് മിനിറ്റ് കൊണ്ടാണ് ഗർഭപാത്രത്തിൽ നിന്ന് പുറത്തു വന്നത്. പ്രസവസമയത്ത് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതെ കുഞ്ഞ് റോണി ഗര്‍ഭപാത്രത്തിനകത്ത് നിന്ന് സുഗമമായി പുറത്തേക്ക് വന്ന അത്ഭുതത്തിലാണ് അമ്മ കോൾ കെല്ലി.

മൂന്ന് കിലോഗ്രാമാണ് യു.കെയിലെ സാധാരണ കുഞ്ഞിനുണ്ടാകുന്ന തൂക്കം. എന്നാൽ റോണിക്ക് അഞ്ചരക്കിലോയോളം തൂക്കമുണ്ടായിരുന്നു. 24 കാരിയായ കെല്ലിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ കുഞ്ഞായ ബോബിക്ക് നാലരകിലോയായിരുന്നു ഭാരം. ഇനിയൊരു കുഞ്ഞിനെ കൂടി തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയൊരു കുഞ്ഞുണ്ടായാൽ സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഭയക്കുന്നതായും കെല്ലി പറഞ്ഞു. കെല്ലി. ഇലക്ട്രിക്കല്‍ ബിസിനസ് നടത്തുന്ന സ്‌പെന്‍സര്‍ഹഗ്ഗാണ് കെല്ലിയുടെ ഭര്‍ത്താവ്.

പ്രസവത്തിനായി യാതൊരു തരത്തിലുളള വേദന സംഹാരികളും ഞാൻ കഴിച്ചിരുന്നില്ല. ഇത്രയധികം ഭാരമുണ്ടായിട്ടും കുഞ്ഞു റോണി എന്നെ വേദനിപ്പിച്ചില്ല. വെറും മൂന്ന് മിനിട്ടുളളിൽ അവൻ പുറത്തെത്തി– കെല്ലി പറഞ്ഞു. പ്രസവത്തിനുളള തീയതി കഴിഞ്ഞിട്ടും പ്രസവം നടക്കാതെയായതോടെ ഡോക്ടർമാർ ഓക്‌സിടോക്‌സിന്‍ നല്‍കി. പിന്നെ എല്ലാം പെട്ടെന്നായിരുന്നുവെന്നും ഞാന്‍ ഓരോ തവണ ശക്തമായി തള്ളുമ്പോഴും ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വരാന്‍ അവനും തള്ളുന്നുണ്ടായിരുന്നു. അവൻ പുറത്തേക്ക് വരാൻ കഠിനമായി ശ്രമിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും കെല്ലി പറഞ്ഞു. 

എനിക്ക് അധികം ശ്രമിക്കേണ്ടതായി വന്നില്ല. അവന്റെ ഭാഗത്തു നിന്നുളള ശക്തമായ ശ്രമം കണ്ട് ഞാനും പ്രസവ ശുശ്രൂഷ്യ്ക്ക് അടുത്ത് ഉണ്ടായിരുന്നവരും അത്ഭുതപ്പെട്ടു. കെല്ലി പറഞ്ഞു.