കാബൂളിലെ ചാവേറാക്രമണം മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ടെന്ന് പൊലീസ്

കാബൂളില്‍ ഉണ്ടായ ചാവേര്‍ ആക്രമണം  മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടെന്ന് കാബൂള്‍ പോലീസ് . ആക്രമണത്തില്‍ എ.എഫ്.പിയുടെ ഫോട്ടോഗ്രഫര്‍ ഷാ മരായ് അടക്കം ഒമ്പത് മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.  തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന മറ്റൊരു ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂള്‍ നാഷ്ണല്‍ സെക്യൂരിറ്റി ഡയറക്ടേഴ്സിന് സമീപം നടന്ന ഇരട്ടസ്ഫോടനത്തില്‍ ബിബിസി റിപ്പോര്‍ട്ടടക്കം പത്തു മാധ്യമപ്രവര്ത്തകരാണ്  കൊല്ലപ്പെട്ടത്. എഎഫ്പിയിലെ മുതിര്‍ന്ന ഫോട്ടോഗ്രാറര്‍ ഷാഹ് മറായി, ബിബിസി അഫ്ഗാന്‍ റിപ്പോര്ട്ടര്‍ അഹ്മദ് ഷാ, റേഡിയോ ഫ്രീ യുറോപ്പിന്റെ ലേഖകരായ മഹ്റം ദുറാനി, അബ്ദുല്ലാഹ് ഹനന്‍സയ് എന്നിവരക്കം ടോലോ ന്യൂസ്, വണ്‍ ടിവി, മാഷല്‍ ടിവി എന്നിവരുടെ മാധ്യമപ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരു വനിത മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സമൂഹമാധ്യമമായ ടെലഗ്രാമില്‍ മരിച്ചവരെ രക്തസാക്ഷികളെന്ന് വിളിച്ച് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. രണ്ടാമത്തെ ആക്രമണം മാധ്യമപ്രവര്ത്തകരെ ലക്ഷ്യം വെച്ചായിരുന്നെന്ന് കാബൂള്‍   പൊലീസ് വക്താവ് കബുല്‍ ഹഷ്മത് പറഞ്ഞു. അതേസമയം തെക്കന് അഫ്ഗാനിസ്ഥാനില് നടന്ന മറ്റൊരു ചാവേറാക്രമണത്തില് 11 കുട്ടികള്‍ കൊല്ലപ്പെട്ടു