വീറ്റോ ഭീഷണിക്കൊടുവില്‍ ധനവിനിയോഗ ബില്ലിന് ട്രംപിന്റെ അനുമതി

വീറ്റോ ഭീഷണിക്കൊടുവില്‍ കോണ്‍ഗ്രസ് പാസാക്കിയ ധനവിനിയോഗ ബില്ലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതി.  കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന ബില്‍ വീറ്റോ ചെയ്യാന്‍ പോകുന്നുവെന്ന് ട്രംപിന്റെ  ട്വീറ്റ് ഏറെ ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു. മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്ക പോകുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. വിവിധ കാര്യങ്ങളാല്‍ ബില്ലില്‍ താന്‍ അസംതൃപ്തനാണെന്നും ഇതുപോലെ മറ്റൊരു ബില്ലില്‍ താന്‍ ഒപ്പു വയ്ക്കില്ലെന്നും താക്കീത് നല്‍കിയാണ് ധന വിനിയോഗ ബില്ലിന് പ്രസിഡന്റ് അനുമതി നല്‍കിയത്.