ചൈനീസ് സ്വാധീനം ഭീഷണിയല്ല; ഇന്ത്യയാണ് വല്യേട്ടനെന്ന് മാലദീപ്

ചൈനയല്ല ഇന്ത്യയാണ് വല്യേട്ടന്‍ എന്ന് മാലദ്വീപ്. മാലെയിൽ ഇന്ത്യൻ മാധ്യമ സംഘത്തോട് സംസാരിച്ച മന്ത്രിസഭാംഗങ്ങളാണ് ചൈനീസ് സ്വാധീനം ഭീഷണിയല്ലെന്ന് വിശദീകരിച്ചത്. ആഭ്യന്തര സംഘർഷം പരിഹരിക്കാൻ ഇന്ത്യ ഇടപെടണ്ടതില്ലെന്നും മന്ത്രിമാർ പറഞ്ഞു.

മാലദ്വീപിൽ വർധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് മേഖലയിലെ വൻ ശക്തി ഇപ്പോഴും ഇന്ത്യ തന്നെയെന്ന് മന്ത്രിമാർ പറഞ്ഞത്. ചൈനയുടേത് നിക്ഷേപ താൽപര്യം മാത്രമാണ്. അതിൽ ഇന്ത്യ ആശങ്കപ്പെടെണ്ടതില്ല. ആഭ്യന്തര സംഘർഷം പരിഹരിക്കുന്നതിന് ഇന്ത്യ ഇടപെടേണ്ടതില്ലെന്നും മന്ത്രിമാർ പറഞ്ഞു. 

അടിയന്തരാവസ്ഥ നീട്ടില്ല. മുൻ പ്രസിഡന്റ് നഷീദ് മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മന്ത്രിസംഘം ആരോപിച്ചു.