സിറിയയില്‍ വന്‍ മനുഷ്യക്കുരുതി, ഒരാഴ്ച്ചകകം 500 മരണം

വിമത കേന്ദ്രങ്ങളിലെ ആക്രമണത്തിന്റെ മറവില്‍ ഏഴ് വര്‍ഷമായി സിറിയയില്‍ വന്‍ മനുഷ്യക്കുരുതിയാണ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചകം 500 പേര്‍ മരിച്ചു. ആ കൂട്ടത്തില്‍ 190 കുഞ്ഞുങ്ങളും. എന്നിട്ടും ലോകം നിശബ്ദമാണ്

വിമത കേന്ദ്രങ്ങളിലെ ആക്രമത്തിന്റെ മറവില്‍ ഏഴ് വര്‍ഷമായി സിറിയന്‍ ജനത ഈ ദുരിതം ഏറ്റുവാങ്ങുന്നത്. ആക്രമണം രൂക്ഷമായ മൂന്ന് ആഴ്ച്ചകിടെ 900 പേരാണ് ഗൂട്ട മേഖലയില്‍ മരിച്ചത്. അതില്‍ 300 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. ഗുട്ടയില്‍ മാത്രം 7000 കുടുംബങ്ങള്‍ക്ക് വീടും സ്വത്തും നഷ്ടമായി. 

റഷ്യയുടെ രാസായുധ പ്രയോഗവും ഈ നഗരത്തില്‍ തുടരുകയാണ്. ഒരു മണിക്കൂറില്‍ അഞ്ച് തവണയാണ് ഗൂട്ടായുടെ ആകാശത്തിലൂടെ  വിഷവാതകമായ ക്ലോറിന്‍ വഹിച്ചുകൊണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത്. പരുക്കേറ്റവര്‍ക്ക് പൂര്‍ണമായും വൈദ്യസഹായം എത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രദേശത്തേക്കുള്ള മെഡിക്കല്‍ സഹായവിതരണവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്.