കാബൂളില്‍ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നക്ഷത്രഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. 12 മണിക്കൂറിലേറെയായി ഭീകരരും സുരക്ഷാഭടന്മാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ബന്ദികളാക്കിയ നൂറോളം പേരെ മോചിപ്പിച്ചു. കൂടുതല്‍ പേരെ തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് വിവരം.