ഇറാഖ്-ഇറാൻ അതിർത്തിയിൽ ഭൂകമ്പം; മരണസംഖ്യ 207 ആയി

ഇറാഖ്-ഇറാന്‍ അതിര്‍ത്തിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണസംഖ്യ 207 ആയി. 1600 പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചനം കുവൈത്ത്, യു.എ.ഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും അനുഭവപ്പെട്ടു. 

മധ്യ എഷ്യയെ വിറപ്പിച്ച ശക്തമായ ഭൂചലനം ഉണ്ടായത് പ്രാദേശിക സമയം 9.20നാണ്. ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ പടിഞ്ഞാറ് മുപ്പത് കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം. പടി​ഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷ പ്രവിശ്യയിലാണ് എറ്റവും കൂടുതല്‍ ആള്‍നാശം ഉണ്ടായത്.

129 പേര്‍ ഇവിടെ മാത്രം മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 860 പേര്‍ക്ക് പരുക്കേറ്റതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാഖിലെ സര്‍പോള സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇവിടെ എട്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ അപകടം ഉണ്ടായ പലസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തക സംഘം ഇതുവരെ എത്തിയിട്ടില്ല. പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെയായിരുന്നു കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. 2003ല്‍ ഇറാനിലെ ബാമിലുണ്ടായ ഭൂചലനത്തില്‍ 31,000ത്തിലേറ പേരാണ് കൊല്ലപ്പെട്ടത്