മകനെയും മകളെയും വിവാഹം കഴിച്ചു, മകൾക്ക് 10 വർഷം തടവ് ശിക്ഷ, അമ്മയുടെ വിധി ഉടൻ

കേട്ടാൽ വിചിത്രമെന്ന് തോന്നും പക്ഷെ സംഭവം സത്യമാണ്. സ്വന്തം മകനെയും മകളെയും വിവാഹം കഴിച്ച ഒരു അമ്മയുണ്ട്, യു.എസിലെ ഒക്ലഹോമയിൽ. നാല്‍പ്പത്തിനാലുകാരിയായ പട്രീഷ സ്പാന്‍ എന്ന യുവതിയാണ് മകനെയും,  മകളെയും വിവാഹം കഴിച്ചത്.  മകന് പതിനെട്ട് വയസായതോടെ 2008 ല്‍ മകനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞതോടെ മകന്‍ അമ്മയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. 

ഇതോടെയാണ് പാട്രീഷ കഴിഞ്ഞ മാർച്ചിൽ 26 കാരിയായ മകൾ മിസ്റ്റി സ്പാന്നിനെ വിവാഹം കഴിക്കുന്നത്. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകും അറിയുന്നത്. അമ്മയെ വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്ന് തെറ്റിധരിപ്പിച്ചതായും മിസ്റ്റി കോടതിയിൽ ആരോപിച്ചു. മകളെയും മകനെയും കൂടാതെ ഒരു കുട്ടി കൂടിയുണ്ട് പാട്രീഷ്യയ്ക്ക്. രക്ഷാകര്‍തൃ ചുമതല പട്രീഷയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് മുത്തശ്ശിയായിരുന്നു ഇവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

മക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന പാട്രീഷ്യ അടുത്തിടയ്ക്കാണ് മക്കളുമായി അടുക്കുന്നതും ബന്ധം മറ്റൊരു രീതിയിലേക്ക് വളർന്നതും. തന്റെ പേരിനൊപ്പമുള്ള സ്പാൻ മക്കളുടെ ജനനസർട്ടിഫിക്കറ്റിൽ ഇല്ലാത്തതുകൊണ്ട് വിവാഹത്തിന് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കരുതിയതായി പാട്രീഷ്യ കോടതിയിൽ അറിയിച്ചു. ഇവരുടെ വിചാരണ ജനുവരിയിൽ തുടങ്ങും. 

രക്ത ബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ഒക്ലഹോമയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പത്ത് വര്‍ഷം തടവ് മകൾ മിസ്റ്റിക്ക് അനുഭവിക്കേണ്ടി വരില്ല. ഒക്ലഹോമയിലെ പ്രത്യേക നിയപ്രകാരം രണ്ട് വര്‍ഷം കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി കോടതിയില്‍ പിഴയടച്ച് നല്ല നടപ്പാവാം. നല്ല നടപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ശിക്ഷ കോടതി റദ്ദാക്കും.