ലോകത്ത് ആദ്യമായി ഫ്ലൂറസെന്റ് തവളയെ കണ്ടെത്തി. അർജന്റീനയിൽ ആമസോൺ തടത്തിൽനിന്നാണു തവളകളെ കണ്ടെത്തിയത്.
സൂര്യപ്രകാശത്തിൽ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ കാണപ്പെടുന്ന തവള രാത്രിയിലും അൾട്രാവൈലറ്റ് ലൈറ്റിലും നീലയും പച്ചയും കലർന്ന നിറത്തിൽ തിളങ്ങും. മുൻപ് കണ്ടെത്തിയിട്ടില്ലാത്ത രീതിയിലുള്ള ഫ്ലൂറസെന്റ് പദാർഥമാണ് തിളക്കത്തിനു കാറണമാകുന്നത്. ബ്യൂണസ് അയേഴ്സിലെ നാച്യുറൽ സയൻസ് മ്യൂസിയത്തിലുള്ള ശാസ്ത്രജ്ഞനായ ബർണാഡിനോ റിവാവിഡയാണ് പുതിയ ഇനം തവളയെ കണ്ടെത്തിയത്.
ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങളെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ നിറങ്ങളെ പ്രതിഫലിക്കുന്ന പ്രവർത്തനമാണു ഫ്ലൂറസെന്റ്സ് എന്ന് അറിയപ്പെടുന്നത്. പക്ഷേ ഉഭയജീവികളിൽ ഇന്നേവരെ ഇത്തരം പ്രവർത്തനം നടക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പുതുതായി കണ്ടെത്തിയ തവള ശാസ്ത്രത്തിന് അത്ഭുതമാണ്.
നേരത്തെ ചില മത്സ്യങ്ങളിലും പക്ഷികളിലും ഫ്ലൂറസെന്റ്സ് പ്രവർത്തനം നടക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു ഉഭയജീവിയിൽ ഇതു കണ്ടെത്തുന്നത് ആദ്യം.
ചിത്രങ്ങൾ കാണാം