പ്രായം 16 കഴിഞ്ഞോ? എന്നാല്‍ കൊച്ചി ചുറ്റിക്കാണാം കുഞ്ഞന്‍ സ്കൂട്ടറില്‍

ചുരുങ്ങിയ സമയംകൊണ്ട് കൊച്ചിയിലെ നിരത്തുകളില്‍ സൂപ്പര്‍സ്റ്റാറായി ഇളംനീല നിറത്തിലുള്ള കുഞ്ഞന്‍ സ്കൂട്ടറുകള്‍. യുലു ഇലക്ട്രിക് സ്കൂട്ടറുകള്‍ വാടകയ്ക്കെടുത്ത് നഗരം ചുറ്റിക്കാണുന്നത് ട്രെന്‍ഡായി മാറിക്കഴിഞ്ഞു. 129 രൂപ മുതല്‍ സ്കൂട്ടറുകള്‍ വാടകയ്ക്കെടുക്കാം.

കുഞ്ഞന്‍ സ്കൂട്ടറുകള്‍ കൊച്ചിയിലോടാന്‍ തുടങ്ങിയിട്ട് ആഴ്ചകളേ ആയുള്ളൂ. പക്ഷേ, ഡിമാന്‍ഡ് ഇത്തിരി കൂടൂതലാണ്. സിക്കോ മൊബിലിറ്റി എന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് ആശയത്തിന് പിന്നില്‍. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നും കറുകപ്പള്ളിയില്‍ നിന്നും സ്കൂട്ടറുകള്‍ വാടകയ്ക്ക് എടുക്കാം. പ്രായം പതിനാറ് വയസ്സിനുമുകളിലാകണമെന്നു മാത്രം. ലൈസന്‍സ് വേണ്ട.

yulu electric scooter at kochi