ആഹാരം വായില്‍വെച്ചാല്‍ ബോധംപോകും; രുചി ലോകം തിരികെപ്പിടിച്ച് അഭിനാഥ്

രുചിയുടെ പുതു ജീവിതത്തിലേക്ക് തിരിച്ചെത്തി കണ്ണൂർ സ്വദേശി അഭിനാഥ്. ആഹാരം വായിൽ വെക്കുമ്പോൾ മോഹാലസ്യപ്പെട്ട് പോകുന്ന അപൂർവ അവസ്ഥയായിരുന്നു അഭിനാഥിന്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടന്ന സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് രുചിയുടെ ലോകത്തേക്ക് അഭിനാഥ് തിരികെയെത്തിയത് 

 ആഹാരം വായിൽ വെക്കുമ്പോൾ ബോധം പോകും. അപൂർവമായ റിഫ്ലെക്സ്‌ ഈറ്റിംഗ് എപിലെപ്സി എന്ന രോഗമായിരുന്നു അഭിനാഥിന്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്താണ് അഭിനാഥ് മോഹാലസ്യപ്പെട്ട് വീണത്. ഏഴ് വർഷം ഈ അവസ്ഥയുമായി അഭിനാഥ് ബുദ്ധിമുട്ടി. ഒടുവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി യിലെ ശാസ്ത്രക്രിയയിലൂടെയാണ് അവസ്ഥയ്ക്ക് മാറ്റം വന്നത്. 

അഭിനാഥി ന്റെ  അവസ്ഥയ്ക്ക് പരിഹാരം തേടി നിരവധി ചികിത്സ രീതികൾ പരിശോധിച്ചു. ശസ്ത്രക്രിയ നടന്നാൽ ശരീരത്തിന്റെ ഏതെങ്കിലും അവയവത്തിന് ചലനം വരെ നിലക്കുമെന്ന് ഭയപ്പെട്ടു. 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ യിലൂടെയാണ് അഭിനാഥിനെ രുചിയുടെ പുതു ജീവിതത്തിലേക്ക് എത്തിച്ചത്. മകന് പുതു ജീവൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഭിനാഥിന്റെ അച്ഛനും അമ്മയും. ഫുട്ബാൾ ടീമിൽ ഡിഫൻഡറായ അഭിനാഥിന് ഇനി കാലുകളിൽ വീണ്ടും ബൂട്ടണിയാ.

abinanth survival story