പതിനാറുകാരനെ ക്രൂരലൈംഗിക പീഡനത്തിന് ഇരയാക്കി; യുവാവിന് 113 വര്‍ഷം തടവ്

കണ്ണൂരിൽ പതിനാറു വയസുകാരനെ ക്രൂരവമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1 ,75,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറുമാത്തൂര്‍ സ്വദേശി പി.കെ മഹേഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 

2017ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2017 മുതൽ 2018 വരെ  പതിനാറുകാരനെ നിരവധിതവണ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. മറ്റൊരു കുട്ടിയെ കൂടി ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചതും ക്രൂരമായ പീഡനവും ഉള്‍പ്പെടെ 7 വകുപ്പുകളിലായാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി പ്രതിക്ക് 113 വര്‍ഷം തടവും 1 ,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Youth sentenced to 113 years in prison for sexually assaulting 16 years old boy