‘എന്നടാ പണ്ണി വച്ചിര്‍ക്കെ’; വിജയിയെ കോപ്പിയടി ; വിശാലിന് ട്രോള്‍ പൂരം

vishal-vijay
SHARE

തമിഴ്നാട്ടില്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ട്രോള്‍ പൂരം ഏറ്റുവാങ്ങുകയാണ് നടന്‍ വിശാല്‍. സൈക്കിളില്‍ വോട്ട് രേഖപ്പെടുത്താന്‍ വിശാല്‍ വന്നതാണ് ട്രോള്‍പൂരത്തിന് ഇരയായത്.  വർഷങ്ങൾക്കു മുമ്പ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് വലിയ വാർത്തയായിരുന്നു. ഇത് കണ്ടിട്ടാണ് വിശാൽ സൈക്കിളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ‘ഗോട്ട്’ എന്ന തന്റെ പുതിയ സിനിമയുടെ റഷ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് വിജയ് ഇന്നലെ  വോട്ട് ചെയ്യാനെത്തിയത്. റഷ്യയിലായിരുന്ന താരം അതിരാവിലെയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ശേഷം ഉടൻ തന്നെ വോട്ട് െചയ്യാൻ കപലീശ്വരൻ നഗറിലെ നീലാങ്കരയിൽ എത്തുകയായിരുന്നു. താരത്തെ നേരിൽ കാണാൻ വലിയ ജനത്തിരക്ക് ആണ് പോളിങ് ബൂത്തിൽ അനുഭവപ്പെട്ടത്. ജനങ്ങളുടെയും മീഡിയയുടെയും തിരക്കിനിടയിൽ ഏറെ പണിപ്പെട്ടാണ് വിജയ് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. നടൻ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. കിൽപ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി വോട്ട് രേഖപ്പെടുത്തിയത്. കാർത്തിയും സൂര്യയും ഒരുമിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. വിക്രം, അജിത് കുമാർ, ശിവകാർത്തികേയൻ, ഗൗതം കാർത്തിക്, സംവിധായകരായ സുന്ദർ സി., വെട്രി മാരൻ, ശശികുമാർ, തൃഷ തുടങ്ങി നിരവധി താരങ്ങളാണ് വോട്ട് ചെയ്യാനെത്തിയത്.

MORE IN SPOTLIGHT
SHOW MORE