നയന്‍താരയ്ക്ക് വിഘ്നേഷ് നല്‍കിയത് 2.96 കോടി രൂപയുടെ കാര്‍; വൈറലായി വിഡിയോ

കഴിഞ്ഞ ദിവസമാണ് മുമ്പാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവന്‍ കോടികള്‍ വിലയുള്ള ജർമൻ ആഢംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് മെയ്ബ സമ്മാനിച്ചത്. വാഹനത്തിന്‍റെ ചിത്രം താരങ്ങള്‍ പങ്കുവച്ചിരുന്നുവെങ്കിലും വാഹനത്തിന്‍റെ മോഡല്‍ ഏതാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. മുന്‍പ് നയൻതാര മെയ്ബയുടെ ലോഗോയുടെ ചിത്രം പങ്കുവച്ചിരുന്നു.  ഇപ്പോഴാണ് വാഹനത്തിന്‍റെ വിഡിയോയും ചിത്രങ്ങളും പുറത്തുവരുന്നത്.  സമ്മാനം നല്‍കി ദിവസങ്ങള്‍ക്കകം വാഹനത്തിന്‍റെ മോഡല്‍ ഏതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ലോകം. 

മെയ്ബ ജിഎൽഎസ് 600 എസ്‍യുവിയാണ് നയന്‍താരയ്ക്ക് വിഘ്നേഷ് ശിവൻ സമ്മാനിച്ചത്. ഏകദേശം  2.96 കോടി രൂപയാണ് വാഹനത്തിന്‍റെ വില. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവാണ് ജിഎൽഎസ് 600. 2021ൽ ഇന്ത്യൻ വിപണിയിലെത്തിയ ആഡംബര എസ്‌‍യുവിയാണിത്. നാലു ലീറ്റർ ട്വീൻ ടർബൊ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

നയൻതാരയെക്കൂടാതെ ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ, രാകുൽ പ്രീത് തുടങ്ങിയ നിരവധി താരങ്ങൾ മെയ്ബ 600 ഉടമകളാണ്.

Nayanthara's new vehicle video out