ദൈവത്തിന്റെ സകല ചൈതന്യവും കുഞ്ഞുമുഖത്തെന്ന് നയൻതാര; തിരുത്തുമായി അൽഫോൺസ് പുത്രന്‍

കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ താരം നയൻതാര.  'ദൈവത്തിന്റെ സകല ചൈതന്യവും ഒരു കുഞ്ഞുമുഖത്ത്' എന്ന അടിക്കുറിപ്പോടെ കുഞ്ഞിനെ തോളിൽ കിടത്തി ലാളിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധി താരങ്ങളാണ് ചിത്രത്തിന് കമൻറുകളുമായെത്തുന്നത്. ‌ഇപ്പോഴിതാ, സംവിധായകൻ അൽഫോൺസ് പുത്രന്‍ പോസ്റ്റിനു നൽകിയിരിക്കുന്ന കമൻറാണ് വൈറലായിരിക്കുന്നത്. 

'മാഡം രണ്ട് മുഖത്തും', എന്നായിരുന്നു അൽഫോൺസിൻറെ കമൻറ്. ഒരു കുഞ്ഞിന്റെ മുഖത്ത് മാത്രമല്ല രണ്ട് കുഞ്ഞുങ്ങളുടെ മുഖത്തും 'ദൈവത്തിന്റെ സകല ചൈതന്യവും എന്നാണ് അൽഫോൺസ് പുത്രൻ ഉദ്ദേശിച്ചത്. ഇതോടെ അൽഫോൺസിന്റെ അഭിപ്രായം ശരിയാണെന്ന് പറഞ്ഞ് അനുകൂലിച്ചുള്ള കമൻറുകളുമെത്തി. രസകരമായ കമൻറുകളും ചിത്രത്തിനു ലഭിക്കുന്നുണ്ട്. മറ്റ് ചിലർ ഈ അവസരം പാട്ട് സിനിമയുടെ അപ്ഡേറ്റ് തരുമോയെന്ന് അൽഫോൺസിനോട് ചോദിക്കാനാണ് ഉപയോ​ഗിച്ചത്. കുറച്ച് നാളുകൾക്ക് മുമ്പാണ് അൽഫോൺസ് പാട്ട് സിനിമ പ്രഖ്യാപിച്ചത്. പക്ഷെ പിന്നീട് അതേ കുറിച്ച് യാതൊരു അപ്ഡേഷനും പിന്നീട് ഉണ്ടായില്ല. മാത്രമല്ല ​ഗോൾഡിന് ശേഷം സംവിധാനത്തിൽ നിന്നും അൽഫോൺസ് വിട്ടുനിൽക്കുകയാണ്. പൃഥ്വിരാജ് നായകനായ ​ഗോൾഡിൽ നയൻതാരയായിരുന്നു നായിക വേഷത്തിലെത്തിയത്. 

ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണിലാണ്  നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഒക്ടോബറിലാണ് ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.  ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍, ഉലക് ദൈവിക് എന്‍. ശിവന്‍ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളു‌ടെ പേരുകൾ.

Nayanthara's post goes viral on social media