ഉയിരിനെ കൊഞ്ചിച്ച് നയന്‍താര; ഉലക് എവിടെയെന്ന് ആരാധകര്‍; വിഡിയോ വൈറല്‍

മകനെ കൊഞ്ചിക്കുന്ന നയന്‍താരയുടെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നു. ഇരട്ട മക്കളിലൊരാളായ ഉയിരിനെ കൊഞ്ചിക്കുന്ന വിഡിയോ നയന്‍താരയുടെ ഫാന്‍സ് പേജിലൂടെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ചില്ലിങ് ഉയിര്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ. നയന്‍താര ചിത്രമായ ഭാസ്കര്‍ ദി റാസ്കല്‍ എന്ന ചിത്രത്തിലെ ‘ഐ ലവ് യു മമ്മി’ എന്ന പാട്ടാണ് വിഡിയോയ്ക്ക് ബാക്ക്ഗ്രൗണ്ടായി ഉപയോഗിച്ചിരിക്കുന്നത്.

കുഞ്ഞിന്‍റെ കാല്‍ മസാജ് ചെയ്യുകയാണ് നയന്‍താര. മസാജിങ് ആസ്വദിച്ചി കിടക്കുന്ന കുഞ്ഞിനെയും വിഡിയോയില്‍ കാണാം. വിഘ്നേഷും വിഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഷെയര്‍ ചെയ്തിരുന്നു.  വിഘ്നേഷ് ശിവനാണോ വിഡിയോ പകര്‍ത്തിയത് എന്ന് വ്യക്തമല്ല. താരങ്ങളുള്‍പ്പെടെ നിരവധിയാളുകളാണ് വിഡിയോയ്ക്ക് കമന്‍റുകളുമായെത്തിയത്. ഉലക് എവിടെ എന്ന കമന്‍റുകളും വിഡിയോയ്ക്ക് അടിയില്‍ നിറയുന്നു. 

Nayanthara's video goes viral on Socialmedia