അത് വെറും തമാശ, വിഡിയോ ആരോ എഡിറ്റ് ചെയ്തു: വിശദീകരിച്ച് മൻസൂർ അലിഖാൻ

trisha
SHARE

നടി തൃഷയ്ക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ മൻസൂർ അലിഖാൻ രംഗത്ത്. താന്‍ നടത്തിയത് തമാശ രീതിയിലുള്ള പരാമര്‍ശമായിരുന്നുവെന്നും താന്‍ പറഞ്ഞതിന്‍റെ ഒരു ഭാഗം മാത്രം എടുത്ത് ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിധരിച്ചതാണെന്നും താരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രതികരിച്ചു. ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് തമാശ രീതിയില്‍ പറഞ്ഞതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരും. എന്‍റെ വ്യക്തിത്വം ചോദ്യ ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്ക് എതിരെ ഉയര്‍ന്ന അപകീര്‍ത്തിപ്പെടലാണ്. അല്ലാതെ ഒന്നുമല്ല, ആളുകള്‍ക്കു വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് തമിഴ് ജനങ്ങള്‍ക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് മന്‍സൂര്‍ പറഞ്ഞു. തന്‍റെ മകള്‍ തൃഷയുടെ വലിയ ആരാധികയാണെന്നും ലിയോ ചിത്രത്തിന്‍റെ പൂജ സമയത്ത് ആ കാര്യം തൃഷയോട് പറഞ്ഞിരുന്നു. തന്‍റെ ഒപ്പം അഭിനയിക്കുന്ന സഹനടിമാരോട് തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മന്‍സൂര്‍ പ്രതികരണം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് ചര്‍ച്ചയായി.  നിരവധിയാളുകള്‍ പോസ്റ്റിന് കമന്‍റുമായെത്തി. ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം. മൻസൂർ അലിഖാനൊപ്പം സ്ക്രീൻസ്പേസ് പങ്കിടാത്തതിൽ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു.

Mansoor Ali Khan instagram post goes viral on social media

MORE IN SPOTLIGHT
SHOW MORE