തെന്നിന്ത്യന്‍ താരറാണിയാണ് തൃഷ. അടുത്തിടെ വന്ന സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം താരമായിരുന്നു നായിക. കമല്‍, അജിത്ത്, വിജയ് പോലെയുള്ള താരങ്ങള്‍ക്കൊപ്പം ഇന്നും തെന്നിന്ത്യന്‍ താരപദവിയില്‍ പിടിച്ചുനില്‍ക്കുന്ന താരം കൂടിയാണ് തൃഷ. വയസ് 42 ആയെങ്കിലും 20കളെ വെല്ലുന്ന സൗന്ദര്യവും ആരോഗ്യവും താരം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.
ഇപ്പോഴിതാ അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് തൃഷ. അമ്മ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു തൃഷയുടെ പിറന്നാൾ ആശംസ. തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയെയും ചിത്രങ്ങളിൽ കാണാം.
ഈ ചിത്രങ്ങള്‍ കണ്ടതോടെ ശരിക്കും ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ അമ്മയാണല്ലേ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ചിത്രങ്ങള്‍ കണ്ടാല്‍ തൃഷയുടെ അമ്മയാണെന്ന് പറയില്ലെന്ന് സോഷ്യല്‍ ലോകം പറയുന്നു. ഇത് അമ്മയാണോ ചേച്ചിയാണോ എന്നും ചിലര്‍ ചോദിക്കുന്നു. ഇപ്പോഴല്ലേ തൃഷയുടെ സൗന്ദര്യ രഹസ്യം കിട്ടിയത് എന്നും പറയുന്നവരുണ്ട്.