Image Credit: X/trishtrashers
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നു. ഛത്തീസ്ഗഡില്‍ നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് റിപ്പോര്‍ട്ട്. തൃഷയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചു എന്നാണ് വിവരം. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി പരിചയമുള്ളവരാണ്. എന്നാല്‍ വിവാഹക്കാര്യത്തില്‍ തൃഷയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശരിയായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്ന് നേരത്തെ തൃഷ പറഞ്ഞിരുന്നു. എന്നാല്‍ ശരിയായ സമയം വന്നിട്ടില്ലെന്നും തൃഷ പറഞ്ഞിരുന്നു. 2015 ല്‍ വ്യവസായിയായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പിരിയുകയായിരുന്നു. വിവാഹ ശേഷം അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവരും തമ്മില്‍ പിരിയാന്‍ കാരണമെന്നാണ് വിവരം.
തൃഷയും വിജയുമായി ബന്ധപ്പെടുത്തി നേരത്തെ പലപ്പോഴും വാര്‍ത്തകളുണ്ടായിരന്നു. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയിലേക്ക് വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുണ്ടായത്. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും വ്യക്തമാക്കിയിരുന്നു. വിജയ് നേരത്തെ വിവാഹിതനാണ്. സംഗീത സോർണലിംഗം–വിജയ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.