ഇന്ദിരഛായ മാത്രമോ കരുത്ത്? രാഹുല്‍ പുറത്തെങ്കില്‍ പ്രിയങ്ക മുന്നില്‍

പ്രധാനമന്ത്രി പദത്തിലേക്കുള്ള പന്തയത്തില്‍ പ്രതിപക്ഷത്തു നിന്ന് ആരോക്കെയുണ്ട്? തീര്‍ച്ചയായും പ്രിയങ്കാ ഗാന്ധിയുണ്ടാകും, നിലവിലെ കാലാവസ്ഥ അതാണ്. രാഹുലിന്റെ അയോഗ്യത നീണ്ടുപോയാല്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ ആ വഴിക്ക് തന്നെയാകാനാണ് സാധ്യത. അടുത്ത പൊതുതിരഞ്ഞെടുപ്പ് ഗാന്ധി സഹോദരങ്ങള്‍ക്കൊരു ലിറ്റ്മസ് ടെസ്റ്റാണ്. അപകീര്‍ത്തിക്കേസിലെ വിധി അനുകൂലമല്ലെങ്കില്‍ രാഹുലിന് മത്സരിക്കാനാകില്ല. അപ്പോള്‍ പാര്‍ട്ടിയുടെ പഴയ പ്രതാപം തിരിച്ചെത്തിക്കാന്‍ പ്രിയങ്കയ്ക്കാകുമോ? ഒപ്പം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ റോള്‍ എങ്ങനെയാകും? ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ അമ്മയുടെ സ്ഥാനത്തേക്ക് മകളെത്തുമോ എന്നതും ചര്‍ച്ചയാണ്. എന്നാല്‍ പാര്‍ട്ടിയും നേതാക്കളും മനസ് തുറന്നിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രിയങ്ക അരങ്ങിലേക്കിറങ്ങുമെന്നാണ് സൂചന. സെമി ഫൈനലുകളാകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത് പ്രകടമാകും. തെലങ്കാന പ്രചാരണം നയിക്കാന്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രിയങ്കയെ ക്ഷണിച്ചു കഴിഞ്ഞു. 

Video story about Priyanka Gandhi and Election Preparations