‘സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ..., ദുബായിൽ പാട്ടിന് താളമിട്ട് മോഹൻലാലിന്റെ യാത്ര: വിഡിയോ

അക്കരെ അക്കരെ സിനിമയിലെ ‘സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ...’ എന്ന‌ പാട്ടിന്റെ അകമ്പടിയോടെ ദുബായിലെ ഷേക്ക്‌ സായെദ് റോഡിൽ കാര്‍ യാത്ര ആസ്വദിക്കുകയാണ് മോഹന്‍ലാല്‍. മോഹൻലാൽ യാത്ര ചെയ്യുന്ന വിഡിയോ അദ്ദേഹത്തിന്റെ  സുഹൃത്ത് സമീർ ഹംസയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.  മോഹന്‍ലാല്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. എം.എ. യൂസഫലിയുടെ സഹോദരന്റെ മകൾ ഫഹിമയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയതായിരുന്നു മോഹൻലാൽ.

വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞ്ഞൊരുങ്ങിയ സുന്ദരിയാണ് ദുബായ്. മണൽക്കാടുകൾക്ക് നടുവില്‍ അംബരചുംബികളായ െകട്ടിടങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ്ങ് മാളുകളുമെല്ലാമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നു മിറാക്കിൾ ഗാർഡനും ബുർജ് ഖലീഫയും ഡോൾഫിനേറിയവുമെല്ലാം ദുബായിയെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. മരുഭൂമികൾ സമ്മാനിക്കുന്ന സാഹസികയാത്രയും ഒട്ടകസവാരിയുമെല്ലാം സഞ്ചാരികളിൽ നവാനുഭൂതി പകരുന്നു. ദുബായ്ക്ക് പകലിനെക്കാൾ ശോഭ രാത്രയിലാണ്. അത്യാഡംബരത്തിന്റ മായികകാഴ്ചകളിലൂടെ ദുബായ് യാത്ര ആരെയും വിസ്മയിപ്പിക്കും.