'പിറന്ന മണ്ണിലേക്ക് സ്വാഗതം'; അരിക്കൊമ്പനെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍

അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഭീതി പരത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നലെ ആനയെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍. പിറന്ന മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയാണ് അരിക്കൊമ്പനെ സ്വാഗതം ചെയ്ത് ആൾ കേരള അരികൊമ്പൻ ഫാൻസ് അസോസിയേഷൻ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. പോസ്റ്റുകള്‍ക്ക് പുറമേ അരിക്കൊമ്പന്‍റെ വരിവിനെ ആഘോഷിച്ചും വനംവകുപ്പിന്‍റെ നടപടിയെ വിമര്‍ശിച്ചുമെല്ലാം ട്രോളുകളും ഫെയ്സ്ബുക്കില്‍ സജീവമാണ്. അരിക്കൊമ്പന്‍ ഫാന്‍സ് എന്ന പേരില്‍ നിരവധി പേജുകളും  ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. പലതിലും അരിക്കൊമ്പന്‍റെ അപ്ഡേറ്റുകള്‍ പോലും പങ്കിടുന്നുണ്ട്.

പോസ്റ്റുകള്‍ മാത്രമല്ല അരിക്കൊമ്പന്‍ കവിതകള്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ വിലസുന്നുണ്ട്. അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റിയതില്‍ വനംവകുപ്പിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായി തുടരുകയാണ്. അതേ സമയം നിലവില്‍ കമ്പം ടൗണിലുള്ള ആന മറ്റാരെയും ഉപദ്രവിക്കരുതേ എന്ന പ്രാര്‍ത്ഥനകളും സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്നുണ്ട്. അരികൊമ്പന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സിന്‍റെ പക്ഷം.

Socialmedia Arikomban fans welcomes elephant