മണ്ട പോയ തെങ്ങിന് രണ്ട് ശാഖ; പത്ത് വര്‍ഷത്തിന് ശേഷം നല്ല കായ്​ഫലം

തെങ്ങ് ഒരു ഒറ്റത്തടി വൃക്ഷമാണെന്ന് എല്ലാവർക്കുമറിയം. എന്നാൽ ഇടുക്കി തടിയമ്പാട് അങ്ങനെ അല്ലാത്ത ഒരു തെങ്ങുണ്ട്. ഇരു ശാഖകളായി വളരുന്ന തെങ്ങും അതിൽ നിറയെ തേങ്ങാകളും കാണുന്നവർക്ക് കൗതുകം ആകുകയാണ് 

തടിയമ്പാട് സ്വദേശി സതീഷും പിതാവും ചേർന്ന് 40 വർഷം മുൻപാണ് കൃഷിയിടത്തിൽ തെങ്ങ് നട്ടത്. പത്തുവർഷം മുൻപ് കൊമ്പൻചെല്ലിയുടെ ആക്രമണം ഉണ്ടായപ്പോൾ തെങ്ങിന്റെ മുകൾഭാഗം മുറിച്ചു മാറ്റി. തെങ്ങ് കരിഞ്ഞു പോകുമെന്നാണ് കരുതിയത്. എന്നാൽ മണ്ടപോയ തെങ്ങ് പിന്നീട് രണ്ട് ശാഖകളായി വളർന്നു. ഒരേ ഉയരത്തിലും വലുപ്പത്തിലുമുള്ള ശാഖകൾ മികച്ച കായ്ഫലവും നൽകി 

നിരവധി പേരാണ് രണ്ട് ശാഖകളുള്ള തെങ്ങ് കാണാനായി എത്തുന്നത്. വരുന്നവരെല്ലാം ദൃശ്യങ്ങൾ പകർത്തിയതോടെ സമൂഹമാധ്യമങ്ങളിലും തെങ്ങ് വൈറലാവുകയാണ്.

Idukki coconut tree story