
ശാരീരിക പരിമിതികളെ അതിജീവിച്ച് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ മോട്ടിവേഷണല്‍ സ്പീക്കര്‍ സി.പി.ഷിഹാബ് ഭിന്നശേഷിക്കാര്‍ക്കായി കേരള യാത്രയ്ക്കൊരുങ്ങുന്നു. 'സ്മൈല്‍ ജേണി റ്റു ദ ഹാര്‍ട്ട്' എന്ന പേരില്‍ സ്വയം പര്യാപ്തതയുടെ സന്ദേശമാണ് ലക്ഷ്യം. ചലചിത്ര താരം ഗിന്നസ് പക്രു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
അതിജീവനത്തിന്‍റെ കാഴ്ചകള്‍ തേടിയാണ് ഷിഹാബിന്‍റെ യാത്ര. ശാരീരിക പരിമിതികളെ അതിജീവിച്ച ഷിഹാബിന്റെ സ്വന്തം അനുഭവങ്ങളും അറിവുകളുമാണ് യാത്രയുടെ പ്രേരണ.
യാത്ര ഫ്ലാഗ് ഓഫ് ചെയ്ത ഗിന്നസ് പക്രു പങ്കുവച്ചതും ഭിന്നശേഷിക്കാരുടെ നേരനുഭവം.മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ ഷിഹാബിന് സമൂഹമാധ്യമങ്ങളില്‍ 15 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. 75% ഭിന്നശേഷിക്കാരനായ ഷിഹാബ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മോട്ടിവേഷന്‍ ക്ലാസുകളെടുക്കാറുണ്ട്. കലാ കായിക മേഖലയിലും പിന്നോട്ടല്ല.
smile journey to the heart. shihabs journey for the differently abled