
ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹിതനായിട്ട് പത്തു വര്‍ഷമാകുമ്പോള്‍ കൊല്ലത്തെ ഒരു വീട് നിറയെ മാര്‍പാപ്പയുടെ ചിത്രങ്ങളും പുസ്തകങ്ങളുമാണ്. ഇതിനോടകം മാര്‍പാപ്പ നടത്തിയ എല്ലാ പ്രസംഗങ്ങളും, മാര്‍പാപ്പയുടെ പേരിലുളള തപാല്‍സ്റ്റാംപുകളുമൊക്കെ കുണ്ടറയിലെ മനോരേഷ്മയെന്ന വീട്ടിലുണ്ട്.
പ്രാര്‍ഥനയും കരുതലുമായി ലോകത്തിന് സ്നേഹം ചൊരിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ എല്ലാ രീതിയിലും അടുത്തറിയാന്‍ ശ്രമിക്കുകയാണ് കുണ്ടറ ഇളമ്പളളൂരില്‍ താമസിക്കുന്ന ഫെസ്റ്റസ് മനോജ്. മനോരേഷ്മയെന്ന വീട് നിറയെ മാര്‍പാപ്പയുടെ ചിത്രങ്ങളും പുസ്തകങ്ങളും. ഇംഗ്ളീഷിലും മലയാളത്തിലുമായി പുറത്തിറങ്ങിയ നൂറ്റിഅമ്പതിലധികം പുസ്തകങ്ങള്‍ ഫെസ്റ്റസിന്റെ ശേഖരത്തിലുണ്ട്.
കൊല്ലത്തെ വഴിയോരപുസ്തകശാലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഒരു പുസ്തകം വായിച്ചപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചുളള കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നതിലേക്കും വാങ്ങുന്നതിലേക്കും എത്തിയത്. ചാക്രിക ലേഖനങ്ങള്‍, ജീവചരിത്രം, പ്രസംഗങ്ങള്‍, കൂടാതെ ചിത്രങ്ങളും നാണയങ്ങളും തപാല്‍ സ്റ്റാപുകളും.
മാര്‍പാപ്പയെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ പുറത്തിറക്കിയ മിക്ക പുസ്തകങ്ങളും ഫെസ്റ്റസ് മനോജ് ശേഖരിച്ചു. മാനേജ്മെന്റ് വിദഗ്ധനാണ് ഫെസ്റ്റസ് മനോജ്.