32,000 പുസ്തകങ്ങളുമായി വീട്ടിലൊരു ലൈബ്രറി, കണ്ണുതള്ളി നെറ്റിസണ്‍സ്

ഇന്ന് വീടുണ്ടാക്കുന്നവരിൽ പലരും വീട്ടിൽ പുസ്തകങ്ങൾക്കായി ഒരിടം മാറ്റി വയ്ക്കാറുണ്ട്. വീടുകളിലെ ഫാഷന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇത്തരം ഹോം ലൈബ്രററികൾ.  അല്ലെങ്കിൽ പേർസണൽ ലൈബ്രറികൾ. പുസ്തക പ്രേമികളാകട്ടെ വലിയൊരു സമയം തങ്ങളുടെ ഈ വ്യക്തിഗത ലൈബ്രറികളിൽ ചെലവഴിക്കുകയും ചെയ്യുന്നു. 

വീട്ടില്‍ സ്വന്തമായി ലൈബ്രറികൾ ഉള്ളവർക്ക് പുസ്കങ്ങൾ ശേഖരിച്ചു വയ്ക്കുന്നതു പോലും ഒരു ഹരമാണ്. എന്നാൽ നിലവിൽ ഇത്തരത്തിൽ ഒരു ദമ്പതിമാരുടെ പുസ്തക ശേഖരമാണ് ഇന്‍റർനെറ്റിൽ വൈറലാകുന്നത്. അമേരിക്കൻ‌ പുരാവസ്തു ഗവേഷകനും എഴുത്തുകാരനുമായ കാത്‌ലീൻ ഒ നീൽ ഗിയരാണ് തന്റെ വ്യക്തിഗത ലൈബ്രറിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുന്നത്. ഇതോടെ പുസ്തക പ്രേമികൾ ഈ ചിത്രങ്ങൾക്ക് പിന്നാലെ കൂടുകയായിരുന്നു.

'ഞങ്ങളുടെ ലൈബ്രറിയിൽ 32,000 പുസ്തകങ്ങളുണ്ട്. മറ്റുള്ളവർക്ക് കാറുകളും ബോട്ടുകളും ഉണ്ടാകും എന്ന് കരുതുന്നു...' എന്ന കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഇതോടെ 'തങ്ങള്‍ക്ക് അസൂയ തോന്നുന്നു' എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ നിറയുന്നത്. ഇതിന് പിന്നാലെ തങ്ങളുടെ ലൈബ്രറികളുടെ ചിത്രങ്ങള്‍ ഓരോന്നായി ആളുകൾ പങ്കുവയ്ക്കാൻ ആരംഭിക്കുകയായിരുന്നു. 

Couple’s personal library with about 32,000 books