കുഞ്ഞിനെ നദിയിൽ കാണാതായി; രണ്ട് ദിനം തിരച്ചിൽ; മൃതദേഹവുമായി വന്ന് മുതല

നദിയിൽ വീണ് കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം തീരത്തേക്ക് എത്തിച്ച് മുതല. ഇന്തോനീഷ്യയിൽ നിന്നാണ് ഈ അപൂർവ വിഡിയോ എന്ന് റിപ്പോർട്ടുകൾ പറയുന്നു. കളിക്കുന്നതിന് ഇടയിലാണ് നാലുവയസ്സുകാരൻ മുഹമ്മദ് സിയാദ് വെള്ളത്തിൽ വീണത്. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ ലഭിക്കാതെ വന്നതോടെ തിരച്ചിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം.

ഇതിനിടയിലാണ് കുട്ടിയുടെ മൃതദേഹവുമായി ഒരു മുതല നീന്തി വരുന്നത് ശ്രദ്ധയിൽപ്പെടുന്നത്. തീരത്തോട് ചേർന്ന് കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച ശേഷം മുതല തിരികെ നീന്തിപ്പോയി. തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥർ മൃതദേഹം ബോട്ടിലേക്ക് മാറ്റുന്നതും വിഡിയോയിൽ കാണാം. മുതലകൾ ധാരളം ഉള്ള സ്ഥലം ആയതിനാൽ കുട്ടിയെ മുതല പിടികൂടിക്കാണും എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ മൃതദേഹം വഹിച്ച് െകാണ്ട് മുതല തന്നെ വന്നത് എല്ലാവരെയും അമ്പരപ്പിക്കുകയാണ്.