ബിക്കിനി ധരിച്ച് യുവതി തിരക്കേറിയ ബസില്‍; അന്തംവിട്ട് യാത്രക്കാര്‍; രോഷം

അടിവസ്ത്രം മാത്രം ധരിച്ച് ഡല്‍ഹിയിലെ തിരക്കേറിയ ബസില്‍ കയറിയ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ രോഷം. ബിക്കിനി ധരിച്ച് ബസിന്‍റെ വാതിലിനടുത്തായി നില്‍പ്പുറപ്പിച്ച യുവതിയുടെ വിഡിയോ യാത്രക്കാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് വന്‍ വിമര്‍ശനം ഉയര്‍ന്നത്. 

യുവതിയുടെ വസ്ത്രധാരണത്തില്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നെന്നോണം പ്രായമേറിയ സ്ത്രീ സീറ്റിനടുത്ത് നിന്നും മാറുന്നത് വിഡിയോയില്‍ വ്യക്തമാണ്. യുവതി അശ്ലീല ആംഗ്യം കാണിച്ചതിന് പിന്നാലെ എതിര്‍സീറ്റിലിരുന്ന യുവാവും സീറ്റ് മാറിയിരിക്കുന്നത് കാണാം. 

വസ്ത്രധാരണം സ്വാതന്ത്ര്യമാണെന്നും എന്നാല്‍ പൊതുവിടങ്ങളില്‍ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് എത്തുന്നത് ശരിയല്ലെന്ന് ചിലര്‍ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.  ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് സമൂഹമാധ്യമ താരമാകുന്നത് മോശമാണെന്നും ചിലര്‍ കുറിച്ചു.

വിദേശത്ത് പോലും ഇത്തരം വിവരക്കേട് കണ്ടിട്ടില്ലെന്നും ഇതല്ല സ്ത്രീശാക്തീകരണമെന്നുമായിരുന്നു മറ്റൊരാളുടെ കമന്‍റ്.  യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിഡിയോയ്ക്ക് ചുവടെ പലരും ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരേക്കും ഉണ്ടായിട്ടില്ല. 

woman wearing bikini boards crowded bus in Delhi