നഴ്സിങും ഡ്രൈവിങുമല്ല; നിലവില്‍ ഏറ്റവും ഡിമാന്റുള്ള തൊഴില്‍ ഇതാ

കോവിഡിന് ശേഷം ലോകം അടിമുടി മാറി. ഐടി മേഖലയിലടക്കം കൂട്ടപ്പിരിച്ചുവിടലുകളാണ് ലോകമെങ്ങു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കോവിഡാനന്തര ലോകത്ത് ഏറ്റവും ഡിമാന്റുള്ള ജോലി എന്താണ്? നഴ്സുമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമാണെന്ന ധാരണ അത്ര ശരിയല്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യൂറോപ്പിലെയും മധ്യപൂര്‍വേഷ്യയിലെയും ആഫ്രിക്കയിലെയും തൊഴില്‍മേഖലകളില്‍ ഏറ്റവുമധികം സാധ്യത ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍മാര്‍ക്കാണെന്ന് സ്പെൻസർ സ്റ്റുവർട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിലക്കയറ്റവും ഉയർന്ന പലിശ നിരക്കും കാരണം പ്രതിസന്ധിയിലായ കമ്പനികൾ സാമ്പത്തിക  പ്രതിസന്ധികൾ പരിഹരിക്കാനായി കൂടുതലായും സി.എഫ്.ഒമാരെ ആശ്രയിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സി.എഫ്.ഒമാരുടെ ഡിമാന്‍റ് കൂടാന്‍ കാരണം കോവിഡാണെന്നാണ് കമ്പനി പറയുന്നത്. സാങ്കേതികമായി സി.എഫ്.ഒമാര്‍ക്കുള്ള വൈദഗ്ധ്യത്തെ കൂടുതലായി കമ്പനികള്‍ ആശ്രയിക്കുന്നുവെന്നും ഇതിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആവശ്യമേറിയപ്പോഴാവട്ടെ സി.എഫ്.ഒമാരെ പൊടിപോലും കാണാനില്ലെന്നും കണ്ടാല്‍ പൊന്നുംവില നല്‍കി കമ്പനികള്‍ കൊണ്ടുപോയാല്‍ അല്‍ഭുതപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ട്.

CFO is the most demanding job in Job Market Right Now .