പാടണം, പരസഹായമില്ലാതെ നടക്കണം ; സുമനസ്സുകളുടെ സഹായത്തിനായി സൗമ്യ

18 വര്‍ഷത്തിന് ശേഷം നടക്കാനൊരുങ്ങുകയാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സൗമ്യ. അപൂര്‍വ രോഗം ബാധിച്ച സൗമ്യയ്ക്ക് ശസ്ത്രക്രിയയിലൂടെ നടക്കാനുള്ള ശേഷി ലഭിച്ചെങ്കിലും തുടര്‍ന്നുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ പാട്ടുകാരി. 

നിരവധി ഗാനമേള വേദികള്‍, ടെലിവിഷന്‍ സംഗീത പരിപാടികള്‍... വേദനകളെ പാട്ടിനുവിട്ട് സൗമ്യ വേദികളില്‍ നിറഞ്ഞുപാടി. ഓരോ വേദികളിലും അച്ഛന്‍റെയും അമ്മയുടേയും കരുത്ത് സൗമ്യയുടെ തളര്‍ന്ന കാലുകള്‍ക്ക് ബലം നല്‍കി. 18 വര്‍ഷങ്ങള്‍ക്കൊടുവില്‍ സൗമ്യ പരസഹായമില്ലാതെ നടക്കാനൊരുങ്ങുമ്പോഴാണ് പണം വീണ്ടും വില്ലനാകുന്നത്. 

രോഗബാധിതരായ അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗവും ഈ പാട്ടുകളാണ്. കോശങ്ങളെ ബാധിക്കുന്ന സിസ്റ്റമിക് ലൂപ്പസ് അരിത്തിമറ്റോസിസ് എന്ന രോഗം തൊണ്ടയെയും ബാധിച്ചതോടെ പാടരുതെന്ന ഡോക്ടറുടെ നിര്‍ദേശമുണ്ട്. പക്ഷേ സൗമ്യയ്ക്ക് പാടണം, പരസഹായമില്ലാതെ നടക്കണം, കുടുംബത്തെ നോക്കണം. സുമനസ്സുകളുടെ സഹായമാണ് ഈ പാട്ടുകാരിയുടെ ഇനിയുള്ള പ്രതീക്ഷ.

ഗൂഗിള്‍ പേ

പേര്: SOUMYA PURUSHOTHAMAN

നമ്പര്‍: 8129073401

BANK DETAILS

SOUMYA P.L.

FEDERAL BANK

Account No.: 14160100104682

IFSC: FDRL0001416

Branch: Peroorkada

Soumya is ready to walk after 18 years