വെള്ളവസ്ത്രം ധരിച്ച സ്ത്രീരൂപം; പേടിപ്പെടുത്തി വിഡിയോ; വൈറല്‍

ghost-video
SHARE

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപമാണ് വിഡിയോയിലുള്ളത്. വിഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്. അലിഗഡിലെ റോഡില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ രൂപം നടന്നുപോകുന്നതാണ് വിഡിയോ.

വിഡിയോയുടെ വാസ്തവത്തെപ്പറ്റിയാണ് ചര്‍ച്ചകള്‍. ഇത് സത്യമാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍, എഡിറ്റ് ചെയ്തതാണ് എന്നതാണ് മറുപക്ഷത്തിന്റെ നിലപാട്.  ജനുവരി 24നാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.  28 സെക്കന്‍ഡ് മാത്രമുള്ള ദൃശ്യത്തില്‍ വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് കാണാം. തുടര്‍ന്ന് നടന്നുപോകുന്നതും കാണാം.

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE