മെഗാതിരുവാതിര മുതല്‍ ഉറിയടിയും; ഓണം ആഘോഷിച്ച് ടോകിയോ മലയാളികള്‍

കേരളത്തനിമയും ആരവങ്ങളും ആവോളം ആസ്വദിച്ച് ഓണം ആഘോഷിച്ച് ടോകിയോ മലയാളികള്‍. കേരളത്തില്‍ ഓണാഘോഷം കഴിഞ്ഞെങ്കിലും ഇക്കഴിഞ്ഞ 25നാണ് ടോകിയോയിലെ മലയാളികള്‍ ഓണത്തെ വരവേറ്റത്. ജപ്പാനിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ നിഹോണ്‍ കൈരളിയാണ് പരിപാടി സംഘടിപ്പിച്ചത്. മെഗാതിരുവാതിര, സ്ത്രീകളുടെ വടംവലി, സുന്ദരിക്ക് പൊട്ടുതൊടല്‍, ഉറിയടി, ഡിജെ എന്നീ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. മിനി കേരള തീര്‍ത്തായിരുന്നു ആഘോഷം. കോവിഡ് കാലം കഴിഞ്ഞുവന്ന ഈ ഓണക്കാലത്തെ ആഘോഷത്തില്‍ നൂറുകണക്കിന് പേര്‍ പങ്കാളികളായി.