കെങ്കേമമായി ക്യാമ്പസ് ഓണം; കളർഫുൾ ആഘോഷം

ഓണക്കാലമായതോടെ കലാലയങ്ങളും ആഘോഷത്തിന്റെ വഴിയിലാണ്. കോഴിക്കോട് ദേവഗിരി കോളജില്‍ ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷങ്ങളാണ് നടന്നത്. 

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ക്യാംപസ് ഓണഘോഷത്തെ ഇരുകൈകളും നീട്ടിയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്. പഠനത്തിന്റെ ആദ്യനാളുകള്‍ ഓണ്‍ലൈനിലായതിന്റെ ക്ഷീണം ആഘോഷിച്ച് തീര്‍ത്തു.

സെറ്റ് സാരി അണിഞ്ഞെത്തിയ പെണ്‍കുട്ടികളും ഒരേ നിറത്തിലുള്ള ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ ആണ്‍കുട്ടികളും പരിപാടി കളറാക്കി. ആഘോഷത്തിമിര്‍പ്പില്‍ മാവേലിയും പുലികളുമൊപ്പം. മികച്ച ക്യാംപസ് ജോഡി മല്‍സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ ടീമിനെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത് നിറകൈയടികളോടെ. 

ഓണത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. വടംവലിയും ആവേശമായി. ക്യാംപസ് ലോകം വിട്ടുപോയ ആഘോഷങ്ങളെ തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ദേവഗിരി കോളജ് എന്‍എന്‍എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. 

MORE IN KERALA