ആർത്തവ വേദന സഹിക്കാവുന്നതിലും അപ്പുറം; പരീക്ഷണം; പിന്മാറി ഹൈബി

സ്റ്റിമുലേറ്ററുടെ സഹായത്തോടെ ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനയുടെ ആഴമറിയാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഒറു പരിധിയിൽ കൂടുതൽ വേദന ഇവർക്ക് താങ്ങാനാവാത്ത കാഴ്ചയാണ് സാധാരണ കണ്ടുവരുന്നത്. ഇപ്പോഴിതാ ഹൈബി ഈഡൻ എം പി. കൊച്ചി ലുലു മാളിൽ ഈ വേദന അനുഭവിച്ചറിയ‌ുന്നതിന്റെ വിഡോയോയാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ ശരൺ നായരും സുഹൃത്തുക്കളും ഇദ്ദേഹത്തടൊപ്പം ചേരുന്നുണ്ട്. 

ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രാംപ്സ് എന്ന് മസിൽ വേദന സിമുലേറ്ററുകളുടെ സഹായത്തോടെ പുനരാവിഷ്കരിക്കുന്നതിലൂടെയാണ് മറ്റൊരാൾക്ക് ഈ വേദനയുടെ ആഴം അറിയാനാകുന്നത്.

ശരണിനൊപ്പം ഇരുന്ന താന്‍‍ കരഞ്ഞാൽ മോശമായിരിക്കുമെന്നും എംപി പറയുന്നുണ്ട്. എന്തായാലും ഇരുവരും പരീക്ഷണത്തിനിടെ വേദന താങ്ങാനാവാതെ പിൻമാറുകയായിരുന്നു.

മുത്തൂറ്റ് ഫിനാൻസിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഹൈബി ഈഡൻ എംപിയുടെ കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ലുലു മാളിൽ പ്രത്യേക പവലിയനിൽ സിമുലേറ്റർ ഒരുക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ചാപ്റ്ററിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.