പഴക്കച്ചവടക്കാരിക്ക് കുഞ്ഞു കൈ സഹായം; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

 വഴിയിൽ കണ്ട പഴക്കച്ചവടക്കാരിയെ സഹായിക്കുന്ന രണ്ട് കുട്ടികളുടെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം. പഴങ്ങൾ കയറ്റിയ ഉന്തുവണ്ടി തള്ളാൻ ഒരു സ്ത്രീ പാടുപെടുന്നത് വിഡിയോയിൽ കാണാം.  വണ്ടിയിൽ അവരുടെ കുഞ്ഞുമുണ്ട്. വണ്ടി തള്ളാനാകാതെ വലയുന്ന ഇവരെ സഹായിക്കാനായി എത്തുകയാണ് രണ്ട് സ്കൂൾ കുട്ടികൾ. 

ഒരു കുത്തനെയുള്ള കയറ്റത്തിൽ വണ്ടി തള്ളാൻ സ്ത്രീ ബുദ്ധിമുട്ടുന്നത് പലരും കണ്ടെങ്കിലും ആരും സഹായിക്കാനായി മുന്നോട്ട് വരുന്നതേയില്ല. പക്ഷേ  ഈ കുട്ടികൾ അവരുടെ ബുദ്ധിമുട്ട് കാണുമ്പോൾ വണ്ടി തള്ളിക്കയറ്റാൻ അവരെ സഹായിക്കുകയാണ്. ആൺകുട്ടി മുകളിൽ നിന്ന് വണ്ടി വലിക്കുമ്പോൾ, പെൺകുട്ടി വണ്ടി മുകളിലേക്ക് തള്ളുകയാണ്. അങ്ങനെ നിഷ്പ്രയാസം വണ്ടി തള്ളി അവർ മുകളിലെത്തിച്ചു  കുട്ടികളുടെ നല്ല മനസിനും പ്രവർത്തിയ്ക്കുമുള്ള പ്രതിഫലമായി അവർ കുട്ടികൾക്ക് ഓരോ വാഴപ്പഴം നൽകുകയാണ്.